മോണ്‍സണ്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയിട്ടില്ല ; അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാന്‍ : ബാല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൺസൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല. മോൺസന്റെ ഡ്രൈവർ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോൺസനെതിരേ അജിത്ത് നൽകിയ കേസ് പിൻവലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോൺസൺ കൊച്ചിയിൽ തന്റെ അയൽവാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല പറഞ്ഞു. നാല് മാസം മുൻപത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നതെന്നും ബാല പറഞ്ഞു.

മോൺസന്റെ ജീവികാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല മോഹൻലാൽ മുൻ ഡി.ജി.പി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.

മോൺസൺ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവർ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാൻ ഞാൻ ആവശ്യപ്പെട്ടു. അതിൽ കൂടുതലൊന്നും ഞാൻ ചെയ്തിട്ടില്ല. നിങ്ങൾക്ക് അറിയാവുന്നതിൽ കൂടുതലൊന്നും ഇപ്പോൾ എനിക്കറിയില്ല. തെറ്റുകാരനാണെങ്കിൽ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ- ബാല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...