മുംബൈ : ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടര്‍ന്ന് ഉണ്ടായ അഗ്‌നിബാധയില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഉച്ചയോടെ ഷാഹു നഗറിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഉണ്ടായ തീ അണയ്ക്കാന്‍ മൂന്ന് ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്ത് എത്തിയത്.
ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; 15 പേര്‍ക്ക് പരിക്കേറ്റു – അഞ്ചുപേരുടെ നില ഗുരുതരം
RECENT NEWS
Advertisment