പട്ടാമ്പി : ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചു. പോക്കുപ്പടി നമ്പാടത്ത് ചുങ്കത്ത് അബ്ദുള്‍ റഹ്മാന്റെ മകള്‍ സാബിറ (45), സഹോദരന്‍ ഷാജഹന്‍(30) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. നേരത്തെ ഇവരുടെ സഹോദരന്‍ ബാദുഷ(35) മരിച്ചിരുന്നു.
ഇന്നലെ രാത്രി 10.45നാണ് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മ നഫീസ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ബാദുഷയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നാലെ ഷാജഹാനും സാബിറയും മരിച്ചു.