ചിറ്റാറില്‍ തെളിവെടുപ്പിനിടെ മധ്യവയസ്കൻ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു ; വനപാലകര്‍ക്ക് നേരെ ജനരോഷം ; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ച് വനപാലക സംഘം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത യുവ വ്യവസായിയുടെ മൃതദേഹം കുടുംബ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. വനപാലകര്‍ മര്‍ദിച്ചു കൊന്ന് കിണറ്റില്‍ തള്ളിയെന്ന് ആരോപിച്ച് ഭാര്യയും നാട്ടുകാരും കിണറ്റില്‍ നിന്ന് മൃതദേഹം നീക്കം ചെയ്യുന്നത് തടഞ്ഞു.


മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചരുവില്‍ സി.പി മത്തായി (പൊന്നു-41) ആണ് മരിച്ചത്. പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഫാമുകള്‍ നടത്തി വരികയായിരുന്നു മത്തായി. കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേര്‍ന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം. ഇതിനോട് ചേര്‍ന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചത് പൊന്നുവാണെന്ന സംശയത്തില്‍ ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി വൈകിട്ട് നാലു മണിയോടെ ഭാര്യ ഷീബയുടെ മുന്നില്‍ നിന്നാണ് ചിറ്റാര്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. വനപാലക സംഘത്തില്‍ വനിതാ ഗാര്‍ഡ് അടക്കം ഏഴു പേരുണ്ടായിരുന്നു. മത്തായിയെ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കു കൊണ്ടു പോയെന്ന് കരുതി ഭാര്യയും ബന്ധുക്കളും അവിടെ ചെന്നിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത വനപാലകര്‍ അവിടെ ഉണ്ടായിരുന്നില്ല. വൈകിട്ട് ആറു മണിയോടെ മത്തായിയുടെ മരണ വിവരമാണ് ഇവര്‍ അറിഞ്ഞത്. ക്യാമറയുടെ മെമ്മറി കാര്‍ഡ് എടുത്തു നല്‍കാനാണ് മത്തായിയെ അവിടെ എത്തിച്ചത് എന്നാണ് വനപാലകര്‍ നാട്ടുകാരോട് പറഞ്ഞത്. വീട്ടുടമ കിണറ്റില്‍ വീണെന്നു വഴിയാത്രക്കാരോടു പറഞ്ഞിട്ട് സ്ഥലം വിടാനായിരുന്നു വനപാലക സംഘത്തിന്റെ ശ്രമം. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വാഹനം ഉപേക്ഷിച്ച് വനപാലകര്‍ ഓടി രക്ഷപെട്ടു. ഫാം ഉടമ കിണറ്റില്‍ മരിച്ച സംഭവത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യമുണ്ടായി. ചിറ്റാര്‍ എസ്.ഐയും വില്ലേജ് ഓഫീസറും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകിയും മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

0
കൊല്ലം: തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് എസ് എൻ ഡി പി...

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...