കൊടുങ്ങല്ലൂര്‍ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കോട്ടപ്പുറം കോട്ട കൂളിയത്ത് ജസ്റ്റിന്റെ ഭാര്യ ജോബി(38)യ്ക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. വീടിനകത്ത് ഗ്യാസിന്റെ ഗന്ധം പരന്നതോടെ ഉണര്‍ന്ന ജോബി അടുക്കളയില്‍ പ്രവേശിച്ച് സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ തീപടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടന ശക്തിയില്‍ വീടിന്റെ ജനല്പാളികള് തെറിച്ച് റോഡിലേക്ക് വീണു. ഗ്യാസ് ചോര്‍ന്നതെങ്ങനെയെന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് പരിശോധന നടത്തി.