മാള്‍ഡ : പശ്ചിമ ബന്‍ഗാളിലെ മാള്‍ഡ ജില്ലയില്‍ എല്‍പിജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാലിയാചക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജാദുപൂര്‍ നയഗ്രാം ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. തബ്രസ് ശെയ്ഖ് എന്ന കുട്ടി അടുക്കളയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്നപ്പോള്‍ എല്‍പിജി സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാലിയാചക് റൂറല്‍ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.





























