റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ ; ലോക്കോ പൈലറ്റിന്‍റെ ഇടപെടൽ മൂലം ഒഴിവായത് വലിയ ദുരന്തം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തർ പ്രദേശ്‌ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സും പോലീസും പരിശോധന നടത്തി വരികയാണ്. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിന്‍ സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തിരുന്നു. സംഭസ്ഥലത്ത് നിന്ന് പെട്രോൾ, ബോംബ്, സ്ഫോടക വസ്തുക്കളോട് സാമ്യമുള്ള പൊടി നിറച്ച പലഹാരങ്ങൾ അടങ്ങിയ ബാ​ഗ്, തീപ്പെട്ടി എന്നിവയും കണ്ടെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...