പാചക വാതകത്തിന്റെ അമിത വില വര്‍ധന ; ഗ്യാസ്‌കുറ്റിക്ക്‌ ചരമക്കുറിപ്പെഴുതി പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പാചക വാതകത്തിന്റെ അമിത വില വര്‍ധനയില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. ഗ്യാസ്‌കുറ്റിക്ക്‌ ചരമക്കുറിപ്പെഴുതിയാണ് പ്രതിഷേധിച്ചത്.’ഞങ്ങളുടെ അഭിവന്ദ്യ ഇന്ധനമായ പാചക വാതകം മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു’ എന്നാണ്‌ അറിയിപ്പ്‌. ഗ്യാസ്‌കുറ്റിയുടെ ചിത്രവും വിലയും അറിയിപ്പിലുണ്ട്‌. സഞ്ചയനം നടത്തുവാന്‍ ഇപ്പോള്‍ ശേഷിയില്ലാത്തതിനാല്‍ ഖേദിക്കുന്നുവെന്നും ചരമ അറിയിപ്പില്‍ പറയുന്നു. വിവരം മാധ്യമങ്ങളിലൂടെ അറിയാത്തവര്‍ ഇത്‌ അറിയിപ്പായി കണക്കാക്കാനും അപേക്ഷയുണ്ട്‌.

ഏപ്രില്‍ ഒന്നിന്‌ വാണിജ്യ പാചക വാതകത്തിന്റെ വിലയില്‍ 256 രൂപയുടെ വര്‍ധനയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്‌. ഇതോടെ സിലിണ്ടറിന്റെ വില 2285 രൂപയായി. ഇതേ തുടര്‍ന്ന് ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. കോവിഡിനെ തുടര്‍ന്ന്‌ കച്ചവടത്തിന്‌ നേരിട്ട ബുദ്ധിമുട്ടുകളില്‍ നിന്ന്‌ ഒന്ന്‌ കരകയറി വരുമ്പോളാണ് ഈ ഇരുട്ടടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...