Tuesday, November 28, 2023 9:41 pm

അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലും കാലാവധിയുണ്ട് ; ശ്രദ്ധിക്കണം, അപകടമാണ്

ഭക്ഷ്യവസ്തുക്കളിൽ മാത്രമല്ല നമ്മുടെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലും കാലാവധി എന്നുവരെയാണ് എന്നെഴുതിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ?. അപകടസാധ്യതയുള്ളതു കൊണ്ടുതന്നെ ഏറെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഗ്യാസ് അടുപ്പുകൾ. പ്രധാനമായും ഗ്യാസ് സിലിണ്ടറുകൾ. മിക്ക വീടുകളിലും ഒരു മാസം വരെയാണ് ഒരു സിലിണ്ടർ ഉപയോഗിക്കുന്നത്. മാർക്കറ്റിൽ നിന്നും പുതിയവ വാങ്ങിയോ അല്ലെങ്കിൽ കാലിയായവ വീണ്ടും നിറച്ചോ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വീണ്ടും വീണ്ടും നിറച്ചു ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടം തന്നെയാണ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഓരോ ഗ്യാസ് സിലിണ്ടറിലും വളരെ വ്യക്തമായി തന്നെ അതിന്റെ കാലാവധി എത്രമാസം വരെയാണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞവ ഉപയോഗിക്കുന്നത് വലിയ അപകടകങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. ഗ്യാസ് ചോരുക, പൊട്ടിത്തെറിക്കുക തുടങ്ങിയവയായിരിക്കും ഫലം. ഗ്യാസ് സിലിണ്ടറിന്റെ കാലാവധി എന്നുവരെയാണെന്നു മനസിലാക്കുക എളുപ്പമാണ്. ഇൻസ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടറിലെ ഏറ്റവും മുകൾ ഭാഗത്തു കാണുന്ന വൃത്താകൃതിയിലുള്ള വളയത്തിനു താഴെ അതുമായി ബന്ധിപ്പിച്ചിട്ടുള്ള മെറ്റൽ ഭാഗത്തിന് ഉൾവശത്തായി ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഡി വരെയുള്ള അക്ഷരവും കൂടെ രണ്ടക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്ഷരം ഏതു മാസം മുതൽ ഏതു മാസം വരെയാണെന്നതും അക്കം ഏതു വർഷം വരെയാണെന്നതും സൂചിപ്പിക്കുന്നു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ”എ” എന്ന അക്ഷരത്തിൽ സൂചിപ്പിക്കുമ്പോൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ”ബി” യിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ ”സി” യിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ”ഡി” യിലും ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് സി-26 എന്നത് 2026 – ജൂലൈ-സെപ്തംബർ വരെയാണ് കാലാവധി എന്നാണ് എഴുതിയിരിക്കുന്നത്. ഇനി ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുവാൻ മറക്കേണ്ട. അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്

0
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം...

അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി

0
പത്തനംതിട്ട : ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ...

മണ്ഡലകാല പ്രവർത്തനങ്ങൾ തൃപ്തികരം : ജില്ലാ കളക്ടർ

0
പത്തനംതിട്ട : മണ്ഡലകാല പശ്ചാത്തല പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് ജില്ലാ കലക്ടർ എ...

പ്രകാശപാതയൊരുക്കി കെ എസ് ഇ ബി

0
പത്തനംതിട്ട : മണ്ഡലകാലത്ത് മല ചവിട്ടുന്ന ഭക്തന്മാർക്ക് പ്രകാശപൂരിതമായ പാത ഒരുക്കി...