ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

താന: ഇഷ്ടമുള്ള വളകള്‍ ധരിച്ച ഭാര്യയെ തല്ലിച്ചതച്ച ഭർത്താവിനെയും ബന്ധുക്കളേയും അറസ്റ്റ് ചെയ്ത് പോലീസ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് ഇഷ്ടമുള്ള വളകള്‍ അണിഞ്ഞതിന് യുവതി ക്രൂര മർദ്ദനത്തിനിരയായത്. 23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പോലീസ് ഭർത്താവിനെയും രണ്ട് ബന്ധുക്കളേയും അറസ്റ്റ് ചെയ്തത്. പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തേക്കുറിച്ച് പോലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഭാര്യ ആഭരണങ്ങള്‍ ധരിക്കുന്നതിനെ 30കാരന്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകള്‍ ധരിച്ച യുവതിയെ തിങ്കളാഴ്ച യുവാവും 50കാരിയായ ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.

ബെല്‍റ്റിനുള്ള മർദ്ദനത്തിനിടെ യുവതി ധരിച്ച കുപ്പിവളകള്‍ പൊട്ടിപ്പോയി. നിലത്തിട്ട് ചവിട്ടിയും ആക്രമിച്ചു. പരിക്കേറ്റ യുവതി ചികിത്സ തേടിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ് കേസ് നവി മുംബൈയിലേക്ക് കൈമാറിയത്. മനപ്പൂർവ്വം പരിക്കേൽപ്പിച്ചതിനും ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും അനധികൃതമായി തടഞ്ഞുവെച്ചതിനും അപമാനിച്ചതിനുമാണ് ഭർത്താവിനും ബന്ധുക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....