Friday, October 11, 2024 10:39 am

വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍ ​വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

നമ്മള്‍ കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അതുപോലെ വയറിന് പിടിക്കാത്ത ആഹാരം കഴിച്ചാലെല്ലാം തന്നെ വയറ്റില്‍ ഗ്യാസ് നിറയുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ വയറ്റില്‍ അമിതമായി ഗ്യാസ് ഉണ്ടാകുന്നത് മാറ്റി എടുക്കാന്‍ പെട്ടെന്ന് വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവ. ദഹന പ്രശ്‌നങ്ങളെല്ലാം മാറ്റി വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അയമോദകം ഏറ്റവും നല്ലതാണ്. പ്രത്യേകിച്ച് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയമോദകം ബെസ്റ്റ് തന്നെ. അയമോദകത്തില്‍ തൈമോള്‍ എന്ന എസ്സന്‍ഷല്‍ ഓയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് ദഹനം കൃത്യമായി നടക്കാനും വിശപ്പ് ഉണ്ടാക്കാനും വയര്‍ ചീര്‍ക്കല്‍ ഗ്യാസ് എന്നിവ ഇല്ലാതാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.

വയറ്റില്‍ നിന്നും ഗ്യാസ് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ അയമോദകം എടുത്ത് ചവച്ചരച്ച് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ അയമോദകം പൊടിച്ച് അത് ചെറുചൂടുവെള്ളത്തില്‍ കലക്കി ഈ വെള്ളം കുടിക്കുന്നത് വയറ്റില്‍ നിന്നും വേഗത്തില്‍ ഗ്യാസ് നീക്കം ചെയ്യാന്‍ സഹായിക്കും. അയമോദകം പോലെ തന്നെ ഇഞ്ചിയും സത്യത്തില്‍ വയറിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ വളരെ നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ക്കും വയര്‍ ചീര്‍ത്ത് വരല്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഫലപ്രദമായി തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇഞ്ചി വയറ്റിലെ അസിഡിക് നേച്വര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നെഞ്ചെരിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മാറ്റി എടുക്കാനും സഹായിക്കുന്നു. വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആദ്യം തന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചിയും അതുപോലെ ആവശ്യത്തിന് കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ച് ചെറിയ ഉരുളകളാക്കി ചവച്ചരയ്ക്കാതെ വിഴുങ്ങണം. ഇത്തരത്തില്‍ ചെയ്യുന്നത് വയറ്റിലെ ഗ്യാസ് വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലത് തന്നെയാണ്. വേഗത്തില്‍ വയറ്റില്‍ നിന്നും ഗ്യാസ് ഇല്ലാതാക്കാന്‍ നല്ലതാണ്.

വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും അതുപോലെ തന്നെ ദഹന പ്രശ്‌നങ്ങള്‍ വേഗത്തില്‍ കുറയ്ക്കാനും ഇഞ്ചി നല്ലതാണ്. ചിലര്‍ ഒട്ടുമിക്ക ആഹാരത്തിലും ഇഞ്ചി ചേര്‍ക്കുന്നത് കാണാം. കറികള്‍ക്ക് നല്ല സ്വാദ് നല്‍കുന്നതിനോടുകൂടെ തന്നെ നമ്മള്‍ കഴിച്ച ആഹാരം ദഹിക്കാനും ഇത് സഹായിക്കുന്നുണ്ട്. വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യുന്നതിനായി വെളുത്തുള്ളി തൊലി കളയാതെ ചുട്ടെടുത്ത് അതില്‍ നിന്നും തൊലി നീക്കി കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വെളുത്തുള്ളി കുറച്ച് ജീരകം അതുപോലെ ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ച് അത് കഴിക്കുന്നതും വേഗത്തില്‍ ഗ്യാസ് പോയികിട്ടാന്‍ സഹായിക്കുന്നതാണ്. വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും മോര് കഴിക്കുന്നത് നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റിയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു.

വയറ്റില്‍ അസിഡിറ്റി അല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ അതിനനുസരിച്ച് നമ്മള്‍ ആഹാര കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നല്ലപോലെ നാരുകള്‍ ചേര്‍ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നാരുകള്‍ ഉണ്ടെങ്കില്‍ അത് ദഹനം നല്ലരീതിയില്‍ നടക്കാന്‍ സഹായിക്കും. ഇത് അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് മുതലായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.  ചിലര്‍ ആഹാരം കഴിച്ച ഉടനെ നല്ലപോലെ തണുത്ത വെള്ളം കുടിക്കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ അമിതമായി തണുത്ത വെള്ളം കുടിക്കുന്ത് ദഹനം സാവധാനത്തില്‍ ആകാനും ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

0
ബെംഗളൂരു : ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന...

എല്ലാ മൊബൈല്‍ ഫോണുകളും ‘മെയ്‌ഡ് ഇന്‍ ഇന്ത്യ’; ഒരുങ്ങുന്നത് അത്യപൂര്‍വ സാഹചര്യം

0
ദില്ലി : രാജ്യത്ത് വിറ്റഴിയുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും...

ഒരു മിനിറ്റിൽ കേരളം മുഴുവൻ കാണാം, കാർത്തിക് സൂര്യയുടെ വൈറൽ വിഡിയോ

0
"മനസ്സിലായോ..." പാട്ടിനൊപ്പം കേരളത്തിലൂടെ ഒരു അടിപൊളി സവാരി. പതിനാലു ജില്ലകളിൽ നിന്നുള്ള...

സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കും : വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കും. ഇതിനായി...