സൂറത്ത് : ഗുജറാത്തില്‍ പ്രിന്റിംഗ് കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആറു പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. സൂറത്തിലെ സച്ചിന്‍ ജി.ഐ.ഡി.സി മേഖലയിലെ വിശ്വ പ്രേം ഡൈ ആന്‍ഡ് പ്രിന്റിംഗ് കമ്പനിയിലാണ് വ്യാഴാഴ്ച വാതകച്ചോര്‍ച്ചയുണ്ടായത്. മരിച്ചവരെല്ലാം ഇവിടത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മില്ലിന് സമീപമുള്ള അഴുക്കു ചാലിലേക്ക് ടാങ്കര്‍ ലോറിയില്‍ നിന്നും അപകടകാരികളായ രാസവസ്തുക്കള്‍ ഒഴിച്ചപ്പോള്‍ വിഷവാതകം രൂപപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്തിൽ വാതകചോർച്ച : ആറ് മരണം
RECENT NEWS
Advertisment