കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതിയ വില 826 രൂപയായി ഉയര്‍ന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്. 1,618 രൂപയാണ് പുതിയ വില. പുതിയ നിരക്ക് നിലവില്‍ വന്നു.
കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് നൂറു രൂപയിലധികമാണ് വില വര്‍ധിച്ചത്.