ന്യൂഡല്‍ഹി : പൊന്നിന്‍ ചിങ്ങമാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ ഓണസമ്മാനം. പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ ഒന്നിന്റെ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു. അതേസമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതനുസരിച്ച് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1619 രൂപയായി. കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്.
പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണസമ്മാനം ; ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു
RECENT NEWS
Advertisment