വാട്‌സാപ്പിന്റെ ഏറ്റവും പുതിയ കിടിലന്‍ ഫീച്ചറുകള്‍ ഇതാണ്

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് അവരുടെ ഏറ്റവും പുതിയ 2.21.140.11 ബീറ്റ അപ്ഡേറ്റ് പുറത്തിറക്കി. വാട്സപ്പ് കോളുകൾക്ക്  പുതിയ ഫീച്ചറുകൾ നൽകുന്നതാണ് പുതിയ അപ്ഡേറ്റ്. ആപ്പിൾ ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി മുതൽ കോളുകൾ ചെയ്യുമ്പോൾ പുതിയ ഇന്റർഫേസ് കാണാൻ സാധിക്കും.

ഗ്രൂപ്പ് കോളുകള്‍ മിസ് ചെയ്താലും ഗ്രൂപ്പിലെ അംഗങ്ങള്‍ സംസാരിച്ച്‌ കഴിയുന്നതിനു മുന്നേ നിങ്ങള്‍ക്ക് അവരുമായി ജോയിന്‍ ചെയ്യാവുന്ന തരത്തില്‍ ബട്ടണ്‍ ലൈവ് ആയി നില്‍ക്കുന്നതാണ് ഈ സൗകര്യം. മുമ്പ് ആരെങ്കിലും ഓഡിയോ അല്ലെങ്കില്‍ വീഡിയോ ഗ്രൂപ്പ് കോളിനായി നിങ്ങളെ വിളിക്കാന്‍ ശ്രമിക്കുകയും നിങ്ങള്‍ ആ കോള്‍ മിസ് ചെയ്യുകയും ചെയ്താല്‍ മിസ്ഡ് കോള്‍ എന്ന നിലയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കോളിനിടയിൽ ഒരു ഉപയോക്താവ് നോക്കാൻ സാധ്യതയുള്ള ഓപ്ഷനുകളിലേക്ക് വേഗം എത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഇന്റർഫേസ് ക്രമീകരിച്ചിരിക്കുന്നത്.

നിലവിൽ ഈ ഫീച്ചർ ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഇത് ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കും ലഭ്യമാകും. അതിനു ശേഷമാകും സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുക. തിരക്കിൽ ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാൻ കഴിയാതെ പോകുന്നവർക്ക് സഹായകമായ ഒരു ഫീച്ചറാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...