കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടയില്‍ അഞ്ചു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടയില്‍ അഞ്ചു പേര്‍ പിടിയില്‍. തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ രമേശ് (40), കാളിദുരെ (41), കറുപ്പുസ്വാമി (50),രാമര്‍ (46), അമൂല്‍ രാജ്(35) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയിലുള്ള 80 കിലോ ഇറച്ചിയും പിടിച്ചെടുത്തു. പ്രതികള്‍ അഞ്ചുപേരും തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് തലയാര്‍ എസ്റ്റേറ്റിലുള്ള വലിയ കുഴിയില്‍ വീണു.

കുഴിയില്‍ വീണ പോത്തിന്റെ തല കാട്ടുവള്ളികളില്‍ കുടുങ്ങി. ഈ സമയം ഈ ഫീല്‍ഡില്‍ ജോലിചെയ്തിരുന്ന പ്രതികളിലൊരാള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കാട്ടുപോത്തിനെ കൊന്നു.ഇതിനുശേഷം ഇറച്ചിയാക്കി അഞ്ചു ചാക്കുകളിലാക്കി വീടുകളിലേക്ക് കൊണ്ടു പോകാനാണ് ശ്രമം നടത്തിയത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു പ്രതികള്‍. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാര്‍ റേഞ്ചോഫീസര്‍ അരുണ്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...