ഗവി : നെഹ്‌റു യുവകേന്ദ്രയും ഗവിയിലെ യൂത്ത് ക്ലബുകളും സംയുക്തമായി ഗ്രാമോത്സവം 2020 എന്ന പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. ഗവി കമ്യൂണിറ്റി ഹാളില്‍ നടന്ന ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഗവി വാര്‍ഡ് മെമ്പര്‍ വി.കുമാര്‍ നിര്‍വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യുവജന കോ-ഓര്‍ഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.ഡി.സി യൂണിറ്റ് മാനേജര്‍ പി.കെ സുജിത്ത് മുഖ്യാതിഥി ആയിരുന്നു. ഗവി എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ ജയ്ശില്പം, നെഹ്‌റു യുവകേന്ദ്ര വോളന്റിയര്‍ ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടന്നു.
ഗവിയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു
RECENT NEWS
Advertisment



























