പ്രതിപക്ഷ നേതാവിന്റെ പുതുവത്സര സമ്മാനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവിയില്‍

For full experience, Download our mobile application:
Get it on Google Play

ഗവി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ  യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഹാസ് പത്തനംതിട്ടയുടെ നേത്രുത്വത്തില്‍ ഗവിയിലെ ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ചു. എല്ലാ പുതുവർഷത്തിലും രമേശ്‌ ചെന്നിത്തല  കുടുംബസമേതം ആദിവാസി കുടിലുകള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അതിനു കഴിയാതെ വന്നതിനാലാണ് നഹാസ് പത്തനംതിട്ടയെ ഈ ദൌത്യം ഏല്‍പ്പിച്ചത്.

കുട്ടികൾക്ക് പുത്തനുടുപ്പ്, വർണ്ണ പെൻസിലുകൾ, പഠനോപകരണങ്ങൾ, മുതിർന്നവർക്ക് ബെഡ്ഷീറ്റുകൾ, കമ്പിളിപുതപ്പ് എന്നിവ നൽകി അവരോടൊപ്പം പുതുവര്‍ഷവും ആഘോഷിച്ച്, മധുര വിതരണവും നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെനിന്ന് മടങ്ങിയത്. ഗവിയിലെ ഏറ്റവും മുതിർന്ന വോട്ടറായ വള്ളിയമ്മാൾക്ക് അവരുടെ ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാന്റെ  വിഗ്രഹം നൽകി.

കോവിഡ് മാനദണ്ഡങ്ങൾ കുടുംബമായി പാലിക്കുന്നതിനാൽ ആണ് പ്രതിപക്ഷ നേതാവിന് ഇത്തവണ ആദിവാസി ഊരുകളിലേക്ക് എത്താൻ കഴിയാഞ്ഞത്. ഷെമീർ തടത്തിൽ, ആരിഫ് ഖാൻ, സുരേഷ് കുമാർ, പുഷ്പമലർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...