പത്തനംതിട്ട: ഗവിയില്‍ വനംവകുപ്പ് വാച്ചറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വര്‍ഗീസ് രാജിനെ വനം വികസന കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് ആരോപണം. വാച്ചറുടെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് വര്‍ഗീസിന് മര്‍ദ്ദനമേറ്റത്. ഇതിന് പിന്നാലെ തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. 6 ഉദ്യോഗസ്ഥരെയാണ് തൊഴിലാളികള്‍ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് 200-ല്‍ അധികം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.
പീരുമെട് പോലീസ് സ്റ്റേഷനിലാണ് മര്‍ദ്ദനമേറ്റു എന്ന പരാതി ആദ്യം വര്‍ഗീസ് കൊടുക്കുന്നത് പിന്നീട് മൂഴിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ഗീസിനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് വര്‍ഗീസും ഭാര്യയുമായി വനം വികസന കോര്‍പ്പറേഷന്റെ മുന്‍പില്‍ എത്തി പ്രതിഷേധം അരംഭിച്ചത്. പിന്നീട് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരുമെത്തി പ്രതിഷേധത്തില്‍ അണിചേര്‍ന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന അവശ്യത്തിലാണ് വര്‍ഗീസും കുടുംബവും.