Saturday, May 18, 2024 11:58 am

ഗാസ മുനമ്പ്  വീണ്ടും സംഘര്‍ഷ ഭരിതം

For full experience, Download our mobile application:
Get it on Google Play

ഗാസ : ഒരു ഇടവേളയ്ക്ക് ശേഷം ഗാസ മുനമ്പ്  വീണ്ടും സംഘര്‍ഷ ഭരിതം. ഇസ്രയേലും പാലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള തര്‍ക്കം രക്തരൂക്ഷിമായി.മൂന്ന് ദിവസത്തെ പരസ്പരമുള്ള ആക്രമണത്തിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ആക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 14 പാലസ്തീനികള്‍ കൊല്ലപ്പെട്ടത് ഇസ്രയേല്‍ ആക്രമണത്തിലല്ലെന്നും ഹമാസ് തീവ്രവാദികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലുണ്ടായ പിഴവാണ് കാരണമെന്നും ഇസ്രയേല്‍ ആരോപിച്ചു.  ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്.

തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം തെറ്റി പാലസ്തീനിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുന്നതിന്‍റെ  തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. രണ്ടിടത്താണ് ഇങ്ങനെ സ്‌ഫോടനമുണ്ടായത്. ഇങ്ങനെ മാത്രം ഒരു ഡസനിലധികം പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അതേസമയം ഹമാസ് തീവ്രവാദികളടക്കം 47 ലധികം പാലസ്തീനികള്‍ ഇസ്രയേലിന്‍റെ  ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാലസ്തീനിലെ 170 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ വെളിപ്പെടുത്തി. തീവ്രവാദ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അവരുടെ നേതാക്കളായ തയ്സിര്‍ അല്‍ജബാരിയും ഖാലിദ് മന്‍സൂരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.

മൂന്ന് ദിവസത്തെ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ്  ഇടപെട്ടാണ് നിര്‍ത്തി വച്ചത്. ഇരുപക്ഷമായും നടത്തിയ ചര്‍ച്ചകള്‍ താത്കാലിക വെടിനിര്‍ത്തലില്‍ എത്തുകയായിരുന്നു. ശത്രുവിന് വിനാശകരമായ പ്രഹരമാണ് നല്‍കിയതെന്ന് വെടിനിര്‍ത്തലിന് ശേഷം നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം ; 12 പേർക്കെതിരെ കേസെടുത്തു

0
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴ്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്​...

പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

0
തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി....

എക്സ്പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനംചെയ്‌തു

0
ദുബായ്: എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...