മലയാളി ഫിഷിങ് വ്‌ളോഗര്‍ രാജേഷ് ജോണ്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചു. തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിവാളിപ്ലാക്കല്‍ വല്‍സമ്മ ദമ്പതിമാരുടെ മകനായ രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്.ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹം ഫിഷിങ്ങിനായി കാനഡയിലെ താമസസ്ഥലത്തുനിന്ന് പോകുന്നത്. അന്നുരാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് ഭാര്യ പോലീസില്‍ വിവരം നല്‍കി. വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ്ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തി.

അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈയില്‍നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച്‌ എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നിവീഴുകയായിരുന്നുവെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മെഡിസിന്‍ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പി.ആര്‍.ഒ. ആയിരുന്നു. ഭാര്യ: അനു പനങ്ങാടന്‍ (തൃശ്ശൂര്‍). മകന്‍: ഏദന്‍. സഹോദരി: സോണിയ നിഖില്‍ (കുഴിഞ്ഞാലില്‍, കൂടരഞ്ഞി). സംസ്‌കാരം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...

റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം

0
റഷ്യ : ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...