അറിയാം ,സോറിയാസിസ് രോഗത്തെപ്പറ്റി

For full experience, Download our mobile application:
Get it on Google Play

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം.  ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌. ഇവ ശരീരത്തിന്‍റെ ഒരു ഭാഗത്ത് മാത്രം എന്ന രീതിയിലും ശരീരം മുഴുവൻ എന്ന രീതിയിലും കാണപ്പെടാറുണ്ട്. ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം. ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.

ലക്ഷണങ്ങള്‍
1. പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടും, വെള്ള സ്കേലുകളും കാണപ്പെടും.
2. വരണ്ടു കാണപ്പെടുന്ന ത്വക്ക്, വിള്ളലുകളും ഉണ്ടാകും, ഇടയ്ക്ക് ചോര പൊടിയും.
3. വെള്ളത്തുള്ളികൾ പോലെ പാടുകൾ (കുട്ടികളിൽ)
4. കുഴികൾ ഉള്ളതും സമത്വമില്ലാത്തതുമായ നഖങ്ങൾ
5. കട്ടിയുള്ളതും വീർത്തതുമായ സന്ധികൾ
6. ചലം നിറഞ്ഞ കുരുകൾ ശരീരത്തിൽ കാണപ്പെടുന്നത്

രോഗിക്കും ഡോക്ടര്‍ക്കും ക്ഷമയുണ്ടെങ്കില്‍ മാത്രമേ സോറിയാസിസ് ചികിത്സ സുഖകരമാകുകയുള്ളൂ. ബാഹ്യരോഗമായതുകൊണ്ട് ലേപനങ്ങള്‍ക്കാണ് പ്രാമുഖ്യം. എങ്കിലും ഉള്ളിലോട്ടു കഴിക്കേണ്ട മരുന്നുകളും നല്‍കാറുണ്ട്. ഈ മരുന്നുകള്‍ അണുനാശകങ്ങളും പാരമ്പര്യേതര ഘടകങ്ങളെ നിയന്ത്രിക്കുന്നവയുമാകയാല്‍ രക്തശുദ്ധിയും കരള്‍ പ്രവര്‍ത്തനവും പുര്‍ണമാണെന്നുറപ്പുവരുത്തേണ്ടതാണ്. ഓരോ രോഗിക്കും അനുയോജ്യമായ അവസ്ഥയ്ക്കനുസരിച്ച് രോഗിയുടെ പ്രായം, ലിംഗം, ജീവിതരീതി, രോഗത്തിന്റെ വ്യാപ്തി, കാഠിന്യം എന്നിവ അടിസ്ഥാനപ്പടുത്തിയാണ് ചികിത്സ.

1. സാധാരണരീതിയില്‍തന്നെ ഭക്ഷണം കഴിക്കാം. എന്നാല്‍ അമിതമായ ഭക്ഷണശീലം ഒഴിവാക്കണം.
2. മാട്ടിറച്ചി കഴിക്കുന്നതും നല്ലതല്ല. കോഴിയോ മറ്റെന്തിങ്കിലുമോ ആവാം. മദ്യപാനം, പുകവലി ശീലങ്ങള്‍ ചികിത്സ കാലഘട്ടത്തിലെങ്കിലും കഴിവതും ഒഴിവാക്കുക. മീന്‍ കഴിക്കാം.
3. മുറിവേറ്റ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാതെയും തട്ടിയോ മുട്ടിയോ മുറിവ് വലുതാവാതെയും സൂക്ഷിക്കുക.
4. സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാവും നല്ലത്. സോഫ്റ്റ് സോപ്പുകള്‍ ഒരു പരിധിവരെ ഫലം ചെയ്യും.
5. തൊലി പൊളിയുന്ന ഭാഗങ്ങളില്‍ എണ്ണ പുരട്ടുന്നത് ഉപകാരപ്രദമാണ്.
6. അള്‍ട്രാവയലറ്റ് ചികിത്‌സാരീതി ഫലപ്രദമായതിനാല്‍ ഈ രോഗികള്‍ വെയിലേല്‍ക്കുന്നത് നല്ലതാണ്.
7. പാടുകള്‍ (രോഗമേറ്റഭാഗം) ഉപ്പുവെള്ളത്തില്‍ കഴുകുന്നത് ഫലം ചെയ്യും. ശരീരം എപ്പോഴും ശുചിത്വമായിരിക്കണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച...

അവധിദിനത്തിലെ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് ; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

0
തിരുവനന്തപുരം: ബിജെപി നേതാവ് ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും...

യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

0
കൊച്ചി: കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

പ്രവാസി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...