അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിയയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വാഴക്കാട്: യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ വീട്ടില്‍ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിയയാള്‍ പിടിയില്‍.വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ഷാഫിയെയാണ് (34) വാഴക്കാട് പോലീസും ജില്ല ആന്‍റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്.വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍ നിന്നും പണം കൊടുത്ത് സംഘടിപ്പിച്ച്‌ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിലേക്ക് റീഫില്‍ ചെയ്ത് കൂടിയ വിലക്ക് വില്‍പന നടത്തിവരികയായിരുന്നു. റീഫില്ലിങ്ങിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി.

മലപ്പുറം ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലി, വാഴക്കാട് എസ്.ഐ വിജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്‍റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ടീം സംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, വാഴക്കാട് എ.എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐ പ്രഭ, നന്ദകുമാര്‍, സി.പി.ഒമാരായ നിധീഷ്, ശിഹാബ്, സമ്മാസ്, അജയകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

0
അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ഗുർപ്രീത്...

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...