ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഭുപുരി കൃഷ്ണ വിഹാര്‍ പ്രദേശത്ത് ചേരിയില്‍ അഗ്നിബാധ. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ചേരിയിലെ 200-300 വീടുകള്‍ തീപിടിത്തത്തിന്റെ വക്കിലാണ്. ചേരി നിവാസികളെ സുരക്ഷിതപ്രദേശത്തേക്ക് നീക്കിക്കൊണ്ടിരിക്കുന്നു. 12ഓളം അഗ്നി ശമനവാഹനങ്ങള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 30 എണ്ണം കൂടി പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. തീ അണയ്ക്കുന്നതിലാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എസ് പി നീരജ് കുമാര്‍ അറിയിച്ചു. ചേരിയില്‍ നിരവധി വീടുകള്‍ ഇതിനകം കത്തിനശിച്ചു കഴിഞ്ഞു. പോലീസും അഗ്നിശമന സേനയും നിരവധി പേരെ തീയില്‍ നിന്ന് ലക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകീട്ടാണ് തീപിടിച്ചതായ അറിയിപ്പ് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.