വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു. നാളത്തെ ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത് രാവിലെ 11.30നായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനകത്തെ പ്രസ് കോണ്‍ഫറസ് ഹാളിലേക്ക് എത്തിയതായിരുന്നു പരിശീലകന്‍ ഡേവിഡ് കറ്റാലയും മറ്റ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും. എന്നാല്‍, ഇത് വിലക്കിയ സ്റ്റേഡിയം സുരക്ഷാജീവനക്കാര്‍ എല്ലാവരെയും പുറത്താക്കി പ്രസ് കോണ്‍ഫറന്‍സ് റൂം പൂട്ടി. വാര്‍ത്താസമ്മേളനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎയുടെ സുരക്ഷാജീവനക്കാരുടെ നടപടി. അരമണിക്കൂറോളം കാത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് ടീം മടങ്ങിപ്പോയി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....