ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി ; ചരിത്രം സൃഷ്ടിച്ച് ഗീതാകുമാരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ചരിത്രത്തിലാദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ.ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്‌സൺ. ജലസേചന വകുപ്പിലെ ഐ.ഡി.ആർ.ബി ഡറക്ടറായി 2012 ലാണ് എ.ഗീതാകുമാരി വിരമിച്ചത്. 84 അംഗ ആറ്റുകാൽ ട്രസ്റ്റിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗീതാകുമാരിയെ ഏകകണ്ഠമായാണ് ഭരണതലപ്പത്തേയ്ക്ക് തെരഞ്ഞെടുത്തത്. പുതിയ നിയോഗം ഭാഗ്യമായി കരുതുന്നുവെന്നാണ് ഗീതാകുമാരി പറയുന്നത്.

‘ആറ്റുകാലമ്മയുടെ നീയോഗമാണ് ഇത്. എന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹവുമുണ്ട്’- ഗീതാകുമാരി പറയുന്നു. ആറ്റുകാൽ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനമാണ് മുന്നിലുള്ള ലക്ഷ്യം. ഇതിനായി എല്ലാവരും ഒന്നിച്ചുചേർന്നുള്ള പ്രവർത്തനമായിരിക്കും ഉണ്ടാവുക എന്ന് ഗീതാകുമാരി പറയുന്നു. വരുന്ന വ്യാഴാഴ്ച ആദ്യ വനിതാ ട്രസ്റ്റ് ചെയർപേഴ്‌സണായി ഗീതാകുമാരി സ്ഥാനമേൽക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

0
കൊച്ചി: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി. സുരക്ഷാ ജീവനക്കാരുടെ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...