ജെമിനി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ഗൂഗിളിള്‍ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടിന് നിരവധി അപ്ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ബാര്‍ഡ് എന്നതിന് പകരം ജെമിനി എന്ന പേരും നല്‍കിയതും പുതിയ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയതും പുതിയ അള്‍ട്രാ 1.0 ഭാഷാ മോഡല്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പുതിയ അപ്ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ജെമിനി ഉപയോക്താക്കള്‍ക്കു ഗൂഗിള്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചാറ്റ്ബോട്ടില്‍ രഹസ്യ വിവരങ്ങളൊന്നും പങ്കിടരുതെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ജെമിനിയില്‍ ഉപയോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നും ഗൂഗിള്‍ പറയുന്നു.

ഹ്യുമന്‍ റിവ്യൂവേഴ്സിന് നിരീക്ഷണത്തിനായി ചാറ്റ് കൈമാറുന്നതിന് മുമ്പ് ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും പോലുള്ള ഉപയോക്താവിനെ തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുമെങ്കിലും ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍, ലൊക്കേഷന്‍, ഫീഡ്ബാക്ക്, ഉപയോഗ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ശേഖരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈനില്‍ പങ്കിടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിവരങ്ങള്‍ പങ്കിടുന്നതില്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് myactivtiy.google.com/product/gemini എന്നതില്‍നിന്നും ജെമിനി ആപിലെ സംഭാഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ ആക്റ്റിവിറ്റി ഓഫ് ചെയ്താലും 72 മണിക്കൂര്‍ വരെ ഹിസ്റ്ററിയില്‍ ഇവ കാണാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...