തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നടപ്പാക്കണമോയെന്ന് അതാത് സ്‌കൂളുകളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ചു നടത്തും. കോഴിക്കോട് ബാലുശ്ശേരിയിലെ സ്‌കൂളില്‍ ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയതിനെതിരെ വിവിധ മുസ്ലിം സംഘടനകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ലെന്നും ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രതിക്ഷേധവുമായി മുസ്ലീം സംഘടനകള്‍ ; വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
RECENT NEWS
Advertisment