ലിംഗസമത്വം പുസ്തകത്തിൽമാത്രം ഒതുങ്ങി ; പക്ഷെ ഹാജർപുസ്തകത്തിൽ ലിംഗവിവേചനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയ്ക്കൽ: മൂന്നാംക്ലാസ് പാഠപുസ്തകത്തിലെ അടുക്കളയിൽ അമ്മയ്ക്കൊപ്പം അച്ഛനും ജോലിചെയ്യുന്ന ചിത്രം വലിയ പ്രശംസയാണു നേടിയത്. ലിംഗസമത്വത്തിന്റെ സന്ദേശങ്ങളുമായി പാഠപുസ്തകങ്ങൾ മാറുമ്പോഴും സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഹാജർപുസ്തകത്തിൽ ലിംഗവിവേചനം തുടരുകയാണ്. ഹാജർപുസ്തകത്തിൽ ആൺകുട്ടികളുടെ പേര് ആദ്യം രേഖപ്പെടുത്തുന്നതാണ് പല സ്‌കൂളുകളിലെയും രീതി. ഒന്നാംക്ലാസ് മുതൽ പ്ലസ്ടുവരെ സ്ഥിതി ഇതുതന്നെ. അടുത്തദിവസം കോഴിക്കോട്ടെ ഒരു ഹയർസെക്കൻഡറി അധ്യാപിക തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വിവേചനത്തെക്കുറിച്ചിട്ട പോസ്റ്റ് അതിനു തെളിവാണ്. നിരന്തരം ലിംഗതുല്യതയെക്കുറിച്ച് സംസാരിക്കുകയും എന്നും രാവിലെ ആൺകുട്ടികളുടെ പേരു വിളിച്ചുകഴിഞ്ഞുമാത്രം പെൺകുട്ടികളുടെ പേരു വിളിക്കുകയും ചെയ്യുന്നത് എത്രമാത്രം വൈരുധ്യാത്മകമാണ്? സെക്കൻഡ് ലാംഗ്വേജിന്റെ ഓർഡറിൽ ആൺകുട്ടികളുടെ പേരുകൾ ആദ്യവും അതിനുശേഷം പെൺകുട്ടികളുടെ പേരുകളുമാണ് എഴുതുന്നത്.

പല ആവശ്യങ്ങൾക്കായി ആൺകുട്ടികളുടെ കണക്കും പെൺകുട്ടികളുടെ കണക്കും സെക്കൻഡ് ലാംഗ്വേജ് എടുത്തതനുസരിച്ചും ജാതി, മതം തിരിച്ചുള്ള കണക്കുകളുമൊക്കെ വിദ്യാഭ്യാസ ഓഫീസിനു നൽകേണ്ടിവരും. രജിസ്റ്ററിൽത്തന്നെ ഇതനുസരിച്ച് പേരുകൾ രേഖപ്പെടുത്തിയാൽ എളുപ്പത്തിൽ അവ എടുത്തുനൽകാൻകഴിയുമെന്ന ചിന്തയാണ് ഇത്തരം ക്രമീകരണങ്ങൾക്കുപിന്നിൽ. ഇതിലേതെങ്കിലും വിഭാഗത്തെ ആദ്യംവരുന്ന രീതിയിൽ ക്രമപ്പെടുത്തുന്നത് വിവേചനമുണ്ടാക്കും. അക്ഷരമാലാക്രമത്തിൽ എല്ലാവരുടെയും പേരുകൾ നൽകുമ്പോൾ ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. കോളേജുകളിൽ മിക്കയിടത്തും അക്ഷരമാലാക്രമമാണ് ഉപയോഗിക്കുന്നത്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...