തിരുവനന്തപുരം : ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ. 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ. 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ. 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ. 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ. 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ. 16649- മംഗളൂരു-നാഗർകോവിൽ പരശുറാം-ആറ് കോച്ചുകൾ. 16650-നാഗർകോവിൽ-മംഗളൂരു പരശുറാം-ആറ് കോച്ചുകൾ. 16191 താംബരം-നാഗർകോവിൽ അന്ത്യോദയ-ആറ് കോച്ചുകൾ.
16192 നാഗർകോവിൽ-താംബരം അന്ത്യോദയ-ആറ് കോച്ചുകൾ.