കർഷക സമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ ജനമുന്നേറ്റം : എം ബി രാജേഷ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു കർഷക സമരമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സമരം ചരിത്ര വിജയം നേടി. കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.

കോർപ്പറേറ്റ് താത്പര്യങ്ങളെ മുൻനിർത്തിയുള്ള നവഉദാരവൽക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോൽപ്പിക്കാം എന്ന പ്രധാനപ്പെട്ട പാഠവും ഇത് നൽകുന്നു. കർഷകർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നതാണ്‌ ഈ വിജയം. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചു പോരാടിയ കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമ്മകളെ ആദരവോടെ സ്‌മരിക്കുന്നതായും എം ബി രാജേഷ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...