റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഈ പരിരക്ഷയുണ്ടാകും.

609 ആശുപത്രികള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമ നിര്‍മ്മാണം നടത്തും.

വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പോലീസിനും മറ്റ് പൊതുജനങ്ങള്‍ക്കും പ്രഥമശുശ്രൂഷ പരിശീലനം നല്‍കുക, അപകടങ്ങള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് സ്റ്റാലിന്‍ ചര്‍ച്ച ചെയ്തു. സുരക്ഷ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി ‘റോഡ് സുരക്ഷാ അതോറിറ്റി’ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...