ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പോളിങ് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. 2024 ഓഗസ്റ്റിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷേയ്ഖ് ഹസീന സർക്കാർ പുറത്തായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. പാർലമെന്റിലെ 300 സീറ്റുകളിലേക്കായി 1981 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാർട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. 2024ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നഹീദ് ഇസ്ലാം രൂപം നൽകിയ പുതിയ പാർട്ടിയായ നാഷണൽ സിറ്റിസൺ പാർട്ടിയും ജമാഅത്തെ ഇസ്ലാമി സഖ്യത്തിലാണുള്ളത്. വിലക്ക് നിലനിൽക്കുന്നതിനാൽ ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ല. പൊതു തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഭരണഘടനാ പരിഷ്‌കരണത്തിനായുള്ള ജൂലൈ ചാർട്ടറിന്റെ ഹിതപരിശോധനയും നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...