തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ജോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം.

അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽപ്പെട്ട കൊച്ചുതുറയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്‍റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികൾക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടില്‍ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികൾക്കും ഇവിടെ കൊവിഡ് ബാധ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...