പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും 2024 – 26 കാലയളവിലെ ഭരണസമിതി തെരഞ്ഞെടുപ്പും നാളെ (19 ബുധനാഴ്ച) നടക്കും. മൂന്നു മണിക്ക് വ്യാപാര ഭവനില്‍ കൂടുന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ടി.ടി അഹമ്മദ് അധ്യക്ഷത വഹിക്കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തില്‍ അനുമോദിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ. മാത്യു. ജില്ലാ ട്രഷറാര്‍ കൂടല്‍ ശ്രീകുമാര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീര്‍, പത്തനംതിട്ട യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് അജന്ത, ട്രഷറര്‍ ഗീവര്‍ ജോസ് കുന്നംകുളം എന്നിവര്‍ പ്രസംഗിക്കും.
കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ അബാന്‍ മേല്‍പ്പാലം പണി, ഇഴഞ്ഞുനീങ്ങുന്ന ജനറല്‍ ആശുപത്രി നവീകരണം, കെ.എസ്.ആര്‍.ടി.സി കോപ്ലക്സിലെ കടമുറികള്‍ക്ക് ലക്ഷങ്ങള്‍ കെട്ടിവെച്ച് ഏഴു വര്‍ഷമായി കാത്തിരിക്കുന്ന വ്യാപാരികളുടെ പ്രശ്നങ്ങള്‍, വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന പത്തനംതിട്ട നഗരസഭയുടെ നടപടികള്‍ തുടങ്ങി നഗരത്തിലെ വ്യാപാരികളെ പ്രത്യക്ഷമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. വ്യാപാരിദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വൈസ് പ്രസിഡന്റ്മാരായ ഹാജി മുഹമ്മദ് ഹനീഫാ, ജോര്‍ജ്ജ് വര്‍ഗീസ് തെങ്ങുംതറയില്‍, പ്രകാശ് ഇഞ്ചത്താനം, പി.കെ സലിംകുമാര്‍, സെക്രട്ടറിമാരായ ടി.വി മിത്രന്‍, കെ.സി.വര്‍ഗീസ്,മുഹമ്മദ് ഹനീഫ, അഹമ്മദ് സാലി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം ഷാജഹാന്‍, ജില്ലാ സെക്രട്ടറി ശശി ഐസക്ക്, ജില്ലാ കമ്മിറ്റിയംഗം അബു നവാസ് എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1