Saturday, May 10, 2025 1:23 am

പാവപ്പെട്ടവർക്കൊപ്പം അയ്യപ്പ സേവ സംഘം സഹായവുമായി ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ഡി വിജയകുമാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല സ്ഥിതിചെയ്യുന്ന പെരുനാട് പഞ്ചായത്തിലെ പൂങ്കവനത്തിൽ ഉൾപ്പെടുന്ന ആദിവാസി വിഭാഗത്തിനും പാവപ്പെട്ടവർക്കും അയ്യപ്പ സേവ സംഘം പ്രവർത്തകർ സഹായം ചെയ്യുമെന്ന് അയ്യപ്പ സേവ സംഘം ജനറൽ സെക്രട്ടറി ഡി വിജയകുമാർ. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങൾ കഴിഞ്ഞു തിരികെ പോരുമ്പോൾ പെരുനാട് പഞ്ചായത്തിലെ വീടില്ലാത്ത ആദിവാസികളിൽ ഒരാൾക്കെങ്കിലും മണികണ്ഠന്റെ നാമദേയത്തിൽ ഒരു വീട് വെച്ച് നൽകുന്നതിനു ഭക്തരുടെ സഹായത്തോടെ പദ്ധതി തയാറാക്കുമെന്നും വിജയകുമാർ പറഞ്ഞു.

സംഘത്തിന്റെ ദേശീയ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം റാന്നിയില്‍ ആദ്യമായി എത്തിയതായിരുന്നു അദ്ദേഹം. റാന്നി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ റാന്നി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വർഷങ്ങളായി അയ്യപ്പ സേവ സംഘത്തിന്റെ ഭാരവാഹിത്വത്തിൽ വൈസ് പ്രസിഡന്റായിരുന്ന വിജയകുമാർ മുന്‍ ജനറൽ സെക്രട്ടറിയുടെ മരണശേഷമാണ് പുതിയ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത്.

നിരന്തരം ശബരിമല ദർശനം നടത്തുന്ന വിജയകുമാർ പൂങ്കാവനത്തിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണെന്നും കൂടുതൽ സേവന പ്രവർത്തനത്തോടെ അയ്യപ്പ സേവ സംഘത്തെ മുൻനിരയിലെത്തിക്കുമെന്നും പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി പമ്പയിലെയും സന്നിധാനത്തെയും ക്യാമ്പുകളുടെ പ്രവർത്തന ചുമതലയും രേഖപരമായി റാന്നി താലൂക്കിനെ എൽപ്പിക്കുകയും ചെയ്തു.

റാന്നി താലൂക്കിൽ റാന്നി, വടശേരിക്കര ചെറുക്കാവ് ക്ഷേത്രം ,പെരുനാട്, ളാഹ, പ്ലാപ്പള്ളി, അട്ടത്തോട് എന്നിവിടങ്ങളിൽ ശാഖകളുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയത്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. കെ രാജഗോപാൽ, സെക്രട്ടറി പ്രസാദ് കുഴികാല, ദേശീയ സമതി അംഗം ചന്ദ്രമോഹനൻ കൊട്ടാരക്കര, സംസ്ഥാന സമതി അംഗം സി കെ ബാലൻ, ആർ.കെ ഉണ്ണിത്താൻ, പി ആർ ബാലൻ, മനോജ്, പി എസ് ഉത്തമൻ, ശശി ളാഹ, മധു ളാഹ ,രാമചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...