കോന്നിയിൽ പൊതു പണിമുടക്ക് പൂർണ്ണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതു പണിമുടക്ക് കോന്നിയിൽ പൂർണ്ണം. കട കമ്പോളങ്ങളും ധനകാര്യ സ്ഥാപനങ്ങളും പൂർണ്ണമായി അടഞ്ഞു കിടന്നു. വാഹനങ്ങൾ നിറത്തിൽ ഇറങ്ങിയില്ല. പൊതു പണിമുടക്കിനോട് അനുബന്ധിച്ച് കോന്നിയിൽ പ്രകടനവും പൊതു യോഗവും നടന്നു. പൊതു യോഗം സി ഐ റ്റി യു സംസ്ഥാന കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, എം എസ് ഗോപിനാഥൻ, ജി ബിനുകുമാർ, കെ പി ശിവദാസ്, സന്തോഷ്‌ കെ മാമൻ തുടങ്ങിയവർ സംസാരിച്ചു. ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ പ്രകടനവും യോഗവും നടത്തി. സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ ഐ എൻ ടി യു സി സംസ്ഥാന സമിതി അംഗം ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു.

സി ഐ ടി യു നേതാക്കളായ സനന്ദൻ ഉണ്ണിത്താൻ, പ്രൊഫ കെ മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബി രാജഗോപാലൻ നായർ, ശിവദാസൻ, എ ഐ ടി യു സി നേതാക്കളായ ആർ സുഭാഷ്, മാങ്ങാട് സുരേന്ദ്രൻ, വാമദേവൻ, ഐ എൻ ടി യു സി നേതാക്കളായ ഷാനി ഇളമണ്ണൂർ, സജി റോയ്, ബെന്നി മാരൂർ, ആൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ, എൻ ജി ഓ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...