ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ മുന്‍ യുഎസ് പോലീസ് ഓഫീസര്‍ക്ക് 21 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ മുന്‍ യുഎസ് പോലീസ് ഓഫീസര്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ. ഫ്‌ളോയിഡിന്റെ പൗരാവകാശങ്ങള്‍ ലംഘിച്ചതിനാണ് ഡെറക് ഷോവിനെ കോടതി ശിക്ഷിച്ചത്. ഫ്‌ലോയ്ഡിനെ പോലീസ് ഓഫീസര്‍ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം, വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസില്‍ വളര്‍ന്നിരുന്നു.

2020 മേയ് 25 നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. സിഗരറ്റ് വാങ്ങാന്‍ വ്യാജ ഡോളര്‍ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഷോവിന്‍ ഫ്‌ളോയിഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ളോയിഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യുഎസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഷോവിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി കോടതി 22.5 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഈ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് പുതിയ വിധി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...