Thursday, March 28, 2024 3:42 am

ജോർജ്ജ് മാത്തൻ പാതിരിയുടെ ജീവചരിത്രം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം : റവ.ഫാദർ വില്യംസ് ചിറയത്ത്

For full experience, Download our mobile application:
Get it on Google Play

എടത്വ: മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച വ്യക്തിയായിരുന്നു ജോർജ് മാത്തൻ പാതിരിയെന്ന് റവ.ഫാദർ സി.ബി വില്യംസ് ചിറയത്ത് പ്രസ്താവിച്ചു.
ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും ചെയ്ത ജോർജ്ജ് മാത്തന്റെ ജീവചരിത്രം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണെമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി വില്യംസ് ചിറയത്ത് ആവശ്യപ്പെട്ടു.

Lok Sabha Elections 2024 - Kerala

കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോണിൻ്റെ ആഭിമുഖ്യത്തിൽ ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ അനുസ്മരണം തലവടി പവർ ലാൻ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാദർ വില്യംസ് ചിറയത്ത്. കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോൺ പ്രസിഡൻ്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു തലവടി മുഖ്യസന്ദേശം നല്കി. ഡോ. ജോൺസൺ വി. ഇടിക്കുള , തോമസ്കുട്ടി ചാലുങ്കൽ ,ജയൻ ജോസഫ് പുന്നപ്ര, അജോയി കെ.വർഗ്ഗീസ്, അലക്സ് നെടുമുടി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജന്മദിനമായ സെപ്റ്റംബർ 25ന് വിപുലമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രകാശ് പനവേലി (ചെയർമാൻ) ഡോ.ജോൺസൺ വി. ഇടിക്കുള (ജനറൽ സെക്രട്ടറി), തോമസ്കുട്ടി ചാലുങ്കൽ (ട്രഷറാർ), അജോയി കെ.വർഗീസ്, അലക്സ് നെടുമുടി, ജയൻ ജോസഫ് പുന്നപ്ര (കൺവീനേഴ്സ് ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസാല ബോണ്ട് കേസ് : ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും...

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ്...

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...