ജർമ്മനിയിലെ തീപിടിത്തം : മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജിത നീക്കം; മന്ത്രി പി.സി. വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്. അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണിൽ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം ചെമ്മക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ് ഉൾപ്പെടെ മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചത്. കാലടി സ്വദേശിനി സവിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: മാസപ്പടി കേസിൽ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

മുംബൈയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ വളപ്പിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

0
മുംബൈ: മുംബൈയ്ക്ക് സമീപം ഉൽഹാസ്ന​ഗർ റെയിൽവേ സ്റ്റേഷൻ വളപ്പിലുണ്ടായ വെടിവെപ്പിൽ ഒരാൾ...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...

​’യുവത്വത്തിന് ഭയമില്ലെങ്കിൽ മാറ്റങ്ങൾ ഉറപ്പ്’ ; രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കെ.ആർ. മീരയുടെ വാക്കുകൾ

0
കൊച്ചി: അസാധാരണമായ ധൈര്യത്തോടെയും നർമബോധത്തോടെയും ആത്മാഭിമാനത്തോടെയുമാണ് യുവതലമുറ പ്രതിഷേധിക്കുന്നതെന്ന് എഴുത്തുകാരി കെ...