കൂട്ട അവധിയില്‍ പിടിവീഴും ; മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പാണ് ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്താണ് റവന്യൂവകുപ്പിന്‍റെ കടുത്ത നീക്കത്തിന് പിന്നില്‍. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോളും ഒരു ദിവസം എത്ര ജീവനക്കാര്‍ക്ക് അവധി നല്‍കാമെന്നതില്‍ പ്രത്യേക ചട്ടമില്ല. ജനങ്ങള്‍ നിരന്തരം കയറിയിറങ്ങുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഉല്ലാസയാത്രക്കും കല്യാണത്തിന് പോകുന്നതിന് കാരണവും ഒരു നിയന്ത്രണവുമില്ലാത്തതാണ്. ഇതിനാലാണ് ഒരു ഓഫീസിലുള്ള ജീവനക്കാരില്‍ എത്രപേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ ഓഫീസുകളിലും വിവിധ വിഭാഗങ്ങളുണ്ട്.

ഓരോ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടയ ശേഷം ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുമായി ആലോചിച്ച റവന്യൂ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. മൂന്‍കൂട്ടി അവധിക്കപേക്ഷ നല്‍കാതെ ജോലിക്ക് വരാതിരിക്കുന്നതും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസ് വിഭാഗങ്ങളില്‍ മാര്‍ഗരേഖ ബാധകമാക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം റവന്യൂവകുപ്പ് നടത്തും വ്യാഴാഴ്ച ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയാല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റുവകുപ്പുകള്‍ അത് പിന്‍തുടരാണ് ആലോചിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...