ആപ്പിൾ ദീപാവലി സെയിൽ ആരംഭിച്ചു ; ആപ്പിൾ 15 ഐഫോണിനുൾപ്പെടെ വമ്പൻ വിലക്കിഴിവ്

For full experience, Download our mobile application:
Get it on Google Play

ആപ്പിൾ ദീപാവലി സെയിൽ (Apple Diwali Sale) ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോൺ 15 (iPhone 15), മാക്ബുക്ക് എയർ, ഐപാഡുകൾ, മറ്റ് ഡിവൈസുകൾ എന്നിവക്കെല്ലാം വലിയ വിലക്കിഴിവുകളാണ് കമ്പനി നൽകുന്നത്. ആപ്പിൾ സ്റ്റോറിൽ ദീപാവലിയോട് അനുബന്ധിച്ച് നൽകുന്ന ഓഫറുകളെല്ലാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിന് പുറമെ ആപ്പിൾ ബികെസി ആപ്പിൾ സാകേത് റീട്ടെയിൽ സ്റ്റോറുകളിലും ദീപാവലി സെയിൽ ആരംഭിച്ചിട്ടുണ്ട്.

ആപ്പിൾ ഉത്പന്നങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവുകളാണ് ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും 6,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവോടെ ദീപാവലി സെയിൽ സമയത്ത് ലഭിക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ 5,000 രൂപ ക്യാഷ്ബാക്ക് ഓഫറോടെയാണ് വിൽപ്പനക്കെത്തുന്നത്. ഈ ഫോണുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പിൾ ഐഫോൺ 15യുടെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 15 പ്ലസ് മോഡലിന്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്.

ഐഫോൺ 15 പ്രോയുടെ വില 1,34,900 രൂപയും ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ വില 1,59,900 രൂപയുമാണ്. ഐഫോൺ 13 മോഡലിന് ഇപ്പോൾ 59,900 രൂപയാണ് വില. എംആർപിയായി നൽകിയിട്ടുള്ള വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്കാണ് ദീപാവലി സെയിൽ സമയത്ത് ഐഫോണുകൾ ലഭ്യമാകുന്നത്. ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച മാക്ബുക്ക് എയർ എം2 ലാപ്ടോപ്പ് ഇപ്പോൾ 10,000 രൂപ ക്യാഷ്ബാക്ക് ഓഫറിൽ ലഭ്യമാണ്. 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകൾക്ക് മാത്രമേ ഈ ഓഫർ ബാധകമാകൂ. 13 ഇഞ്ച് മാക്ബുക്ക് എയർ എം2 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 1,14,900 രൂപ വിലയുമായിട്ടാണ്. മാക്ബുക്ക് എയർ എം1 വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 8,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഈ മോഡലിന്റെ യഥാർത്ഥ വില 99,900 രൂപയാണ്. ആമസോൺ ഈ മാക്ബുക്ക് വിൽക്കുന്നത് 69,990 രൂപയ്ക്കാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...