17 വയസില്‍ ഗര്‍ഭണിയാകുന്നത് സ്വാഭാവികം, മനുസ്മൃതി വായിക്കൂ ; ഗുജറാത്ത് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് ; ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള 17 വയസുകാരിയുടെ ഹര്‍ജി പരിഗണിക്കവേ മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. പെണ്‍കുട്ടികള്‍ 14-15 വയസിനുള്ളില്‍ വിവാഹം കഴിക്കുന്നതും 17 വയസില്‍ പ്രസവിക്കുന്നതും സ്വാഭാവികമാണെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശം. 17 വയസില്‍ ഗര്‍ഭിണിയാകുന്നത് പണ്ടൊക്കെ വളരെ സ്വാഭാവികമായ കാര്യമായിരുന്നെന്നും മനുസ്മൃതി വായിച്ചിട്ടില്ലെങ്കില്‍ വായിക്കണമെന്നും കോടതി ഉപദേശിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായി ഏഴ് മാസം ഗര്‍ഭം ധരിച്ച 17 വയസുകാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ആഗസ്റ്റ് 18ന് പ്രസവത്തിനുള്ള തിയതിയാണെന്നതിനാല്‍ ഇക്കാര്യത്തില്‍ വളരെ വേഗം തീര്‍പ്പുണ്ടാക്കണമെന്ന് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരായ സികണ്ടര്‍ സെയ്ദ് കോടതിയോട് അപേക്ഷിച്ചു.

ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് 17 വയസില്‍ ഗര്‍ഭം ധരിക്കുന്നത് സ്വാഭാവികമാണെന്ന് ജസ്റ്റിസ് സമിര്‍ ജെ ദാവേ നിരീക്ഷിച്ചത്. ആണ്‍കുട്ടികള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ പക്വത കൈവരിക്കുമെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ് കൊട്ട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്കും ഗര്‍ഭസ്ഥ ശിശുവിനും പൂര്‍ണ്ണ ആരോഗ്യമുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...