വിമതയുടെ പിന്തുണ ഉറപ്പാക്കി എൽഡിഎഫ് ; പെരിങ്ങോട്ടുകുറിശിയിൽ ഭൂരിപക്ഷം ഉറപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനമാകുന്നു. പഞ്ചായത്തിൽ വിജയിച്ച സിപിഎം വിമതയുടെ പിന്തുണ നേടിയാണ് എൽഡിഎഫ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് ജയിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്. എട്ടാം വാർഡായ ഞെട്ടിയോട് നിന്ന് മത്സരിച്ച് ജയിച്ച ഗ്രീഷ്മ കെ സിയാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. എൽഡിഎഫിനൊപ്പം കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കിയ മുൻ ഡിസിസി പ്രസിഡൻ്റ് എ വി ഗോപിനാഥിൻ്റെ ഐഡിഎഫും ഉണ്ട്. ഈ സഖ്യത്തിന് ഒൻപതംഗങ്ങളും യുഡിഎഫിൽ ഏഴംഗങ്ങളുമാണ് ഉള്ളത്.

ഈ സാഹചര്യത്തിൽ യുഡിഎഫിന് ഭരണം പിടിക്കാനുള്ള സാധ്യത മങ്ങി. സിപിഎം വിമതയുടെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ യുഡിഎഫ് പക്ഷത്തും എൽഡിഎഫ് പക്ഷത്തും എട്ട് വീതം അംഗങ്ങളാകുമായിരുന്നു. എന്നാൽ വിമതയെ ഒപ്പം നിർത്താൻ എൽഡിഎഫിന് സാധിച്ചതോടെയാണ് പഞ്ചായത്തിൽ ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണം അവസാനിക്കുന്നത്. ആകെ പതിനെട്ട് അംഗങ്ങളാണ് പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലുള്ളത്. ഇതിൽ രണ്ടംഗങ്ങൾ ബിജെപിയിൽ നിന്നാണ്. അതേസമയം ഐഡിഎഫ് നേതാവ് എവി ഗോപിനാഥ് തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഒൻപതാം വാർഡായ ബെമണ്ണിയൂരിൽ 421 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി രതീഷ് കെ.ആർ ആണ് വിജയിച്ചത്. എവി ഗോപിനാഥിന് 287 വോട്ട് മാത്രമാണ് നേടാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതികളെടുക്കും’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...