ചങ്ങരംകുളം: നാട് ചുറ്റാനെത്തി കേരളത്തില്‍ കുടുങ്ങിയ യു.പി സ്വദേശിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ഖൊരഗ്പൂര്‍ സ്വദേശിയായ വിപുലിനെയാണ് (20) സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലെ മാന്തടത്ത് അവശനിലയില്‍ കണ്ടെത്തിയത്. ട്രോമാകെയര്‍ പ്രവര്ത്തകന് കൂടിയായ വളയംകുളം സ്വദേശി അബ്ദുട്ടി വിവരം ആരോഗ്യവകുപ്പിനെയും പഞ്ചായത്തിനെയും ധരിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ ജുംന, ഹെല്‍ത്ത് ഓഫിസര്‍ പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത സുനില്‍ എന്നിവര്‍ ആരോഗ്യ പരിശോധന നടത്തി.
കേരളം കാണാനെത്തിയ യു.പി സ്വദേശിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി
RECENT NEWS
Advertisment