പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇ-ലേലത്തിന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇ-ലേലത്തിന്. സമീപകാലത്ത് മോദിക്ക് സമ്മാനിച്ച നിരവധി സമ്മാനങ്ങളും മൊമന്‍റോകളും ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ നടന്ന പ്രദർശനത്തിന്‍റെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. “ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കലാപരമായ പൈതൃകത്തിന്‍റെയും തെളിവാണ്” ഇതെന്ന് പ്രദര്‍ശനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

100 രൂപ മുതലുള്ള ഉപഹാരങ്ങള്‍ ലേലത്തില്‍ ലഭ്യമാണ്. ബനാറസ് ഘട്ടിന്‍റെ പെയിന്‍റിംഗിനാണ് ഏറ്റവും ഉയര്‍ന്ന വില, 64,80,000 രൂപയാണ് ഇതിന്‍റെ വില. 900 പെയിന്‍റിംഗുകൾ, തദ്ദേശീയ കരകൗശല വസ്തുക്കൾ, സങ്കീർണമായ ശിൽപങ്ങൾ, ആകർഷകമായ നാടൻ വസ്തുക്കൾ എന്നിങ്ങനെ നിരവധിയുണ്ട്. മറ്റ് സമ്മാനങ്ങള്‍ക്ക് 100 രൂപ മുതൽ 64 ലക്ഷം രൂപ വരെ വിലയുണ്ട്. ഇതിൽ 150 എണ്ണം ദേശീയ തലസ്ഥാനത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ pmmementos.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...