ഭക്ഷണങ്ങളില്‍ ഇഞ്ചി ചേര്‍ക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രധാന ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

എല്ലാ വീടുകളിലും അടുക്കളയില്‍ നിര്‍ബന്ധമായും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. നമ്മള്‍ നിത്യേന തയ്യാറാക്കുന്ന മിക്ക കറികളും മറ്റും ഇഞ്ചി ചേര്‍ക്കാറുണ്ട് അല്ലേ? ഇഞ്ചി ഒരു ചേരുവ എന്നതില്‍ കവിഞ്ഞ് ഒരു മരുന്ന് എന്ന നിലയിലാണ് പാരമ്പര്യമായി കണക്കാക്കപ്പെടുന്നത്. ജലദോഷം, തലവേദന, ആര്‍ത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പകരാന്‍ ഇഞ്ചിക്ക് കഴിയും. കറികളില്‍ ചേര്‍ത്ത് മാത്രമല്ല, ചായയിലും മോരിലും വെജിറ്റബിള്‍ ജ്യൂസുകളിലുമെല്ലാം ഇഞ്ചി ചേര്‍ക്കാവുന്നതാണ്. അതുപോലെ ഇഞ്ചി ഉണക്കിപ്പൊടിച്ചതും പല വിഭവങ്ങളില്‍ ചേര്‍ക്കാം.

ഇത്തരത്തില്‍ നാം പതിവായി കഴിക്കുന്ന ഭക്ഷണ- പാനീയങ്ങളിലെല്ലാം ഇഞ്ചി ചേര്‍ക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങളെ കുറിച്ചാണിനി പറയുന്നത്. ഒന്ന്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് ഇഞ്ചി ഏറെ സഹായകമായ പദാര്‍ത്ഥമാണ്. ഇത് ആകെ ആരോഗ്യത്തിനും പലവിധത്തില്‍ ഗുണം ചെയ്യും. ഒപ്പം ശരീരവേദനകള്‍ അകറ്റാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഉപാപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുമെല്ലാം ഇത് ഉപകാരപ്പെടും.

രണ്ട്. പല അസുഖങ്ങള്‍ക്കെതിരെയും പോരാടാനുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്. മൂന്ന്. ദഹനപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നവര്‍ക്കും ഇഞ്ചി കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ദഹനം എളുപ്പത്തിലാക്കാനും അതുവഴി ഉദരപ്രശ്‌നങ്ങള്‍ ഗണ്യായി കുറയ്ക്കാനും ഇഞ്ചി മതിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...