ആന്റോ ആൻ്റണിക്ക് വിജയാശംസകൾ നേർന്ന് കാഴ്ച പരിമിതിയുള്ള ജിനി ബാബു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻ്റണിയുടെ പന്തളം ബ്ലോക്ക് പര്യടനം നടത്തുന്നതിനിടയിൽ കാഴ്ച പരിമിതിയുള്ള യുവതിപര്യടന വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തി. 35 വയസ്സുള്ള മണ്ണിൽപീടികയിൽ കൊടുമൺ സ്വദേശി ജിനി ബാബുവിന് പതിനഞ്ചാം വയസ്സിൽ ടൈഫോയിഡ് ബാധിച്ചതിനെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടത്. പര്യടന വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തിയ ജിനി ബാബു അമ്മ അച്ചാമ്മയും കുടുംബാംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. ആന്റോ ആൻ്റണിയുടെ മുഖം തൊട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ജിനി സ്ഥാനാർത്ഥിയെ ഷോൾ അണിയിച്ചത്. ഇത്തവണ നമ്മൾ ജയിക്കില്ലേ എന്ന് സ്ഥാനാർഥിയായ ആൻ്റോ ആൻ്റണി ചോദിച്ചു. നമ്മളെ ജയിക്കൂ എന്ന് ജിനിയുടെ മറുപടി.

രണ്ടു കൂട്ടരുടെയും ഭരണം ഇനി വേണ്ട, ജനം പൊറുതിമുട്ടി നിൽക്കുകയാണെന്നും ജിനി ആൻ്റോ ആൻ്റണിയോട് പറഞ്ഞു. ഈ കാര്യങ്ങളൊക്കെ എങ്ങനെയാണ് അറിയുന്നത് എന്ന് ആൻ്റോ ആൻ്റണി ചോദിച്ചു. ഞാൻ വാർത്തയൊക്കെ കേൾക്കാറുണ്ട് അതിനോടൊപ്പം അമ്മ പത്രം ഉച്ചത്തിൽ വായിക്കാറുണ്ട്. നാട്ടുകാരും കൂട്ടുകാരും ഇതിനെപ്പറ്റി സംസാരിക്കാറുമുണ്ട് എന്ന് ജിനി പ്രതികരിച്ചു. നിങ്ങളെല്ലാവരും നന്നായി പ്രവർത്തിക്കണം എന്നെക്കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യുന്നുണ്ട് എന്ന് സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നവരോട് ജിനി പറഞ്ഞു. ഞാൻ എല്ലാവരോടും അന്റോച്ചായന് വോട്ട് ചെയ്യണമെന്ന് പറയുന്നുണ്ട്. നിങ്ങളെല്ലാവരും കൂടെ ഉഷാറായി പ്രവർത്തിച്ചാൽ നമ്മൾ ഉറപ്പായിട്ടും ജയിക്കും എന്ന് അമ്മയും പറഞ്ഞു. എവിടുന്നാ ഈ ഓടിവരുന്നത് നന്നായി കിതക്കുന്നുണ്ടല്ലോ എന്ന് ആൻ്റോ ആൻ്റണി ചോദിച്ചു. ആന്റോച്ചായനെ കാണാൻ വേണ്ടി കൊടുമള്ളിലേക്ക് പോയിരുന്നു അവിടെവെച്ച് കാണാൻ സാധിച്ചില്ല പിന്നെ ആണ് മനസ്സിലായത് നമ്മുടെ വീടിൻറെ അടുത്തുകൂടെ പോകുന്നുണ്ടെന്ന് അതുകൊണ്ട് പെട്ടെന്ന് ഷിബുവിന്റെ കൂടെ വണ്ടിയിൽ കയറി വന്നതാ. ഞാൻ നിങ്ങളോടൊപ്പം ഉണ്ട് എന്ന് പറഞ്ഞതിനുശേഷം ആൻ്റോ ആൻ്റണി പ്രചരണ വാഹനത്തിലേക്ക് മടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...