കപ്പലിലെ നാവികരുമായി ബന്ധം മുറിഞ്ഞു ; നാവികർ നൈജീരിയയിൽ എത്തിയിട്ടില്ലെന്നു സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗിനിയില്‍ തടഞ്ഞുവെച്ചിരുന്ന ക്രൂഡ് ഓയില്‍ ടാങ്കറിലെ നാവികര്‍ ഇനിയും നൈജീരിയയില്‍ എത്തിയിട്ടില്ലെന്നു സൂചന. കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു. നൈജീരിയന്‍ അംബാസഡര്‍ കപ്പലില്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയന്‍ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്കു സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നാവികരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയില്ല. ജീവനക്കാരെ സന്ദര്‍ശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയന്‍ അധികൃതര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...