പത്തനംതിട്ട : ശബരിമലയിലെ പുണ്യം പൂങ്കാവനം പ്രവര്‍ത്തകനായ ഗിരീഷ് മുരളി സന്നിധാനം വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ ഗാനാര്‍ച്ചന നടത്തി. പഴയ അയ്യപ്പഭക്തി ഗാനങ്ങളാണ് ഗിരീഷ് മുരളി ആലപിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങളാണ് പാടിയത്. പുണ്യം പൂങ്കാവനം പ്രവര്‍ത്തകന്‍ കൂടിയായതിനാല്‍ ശബരിമലയെ പ്ലാസ്റ്റിക്ക് മുക്തമാക്കി സംരക്ഷിക്കണമെന്നും ഗിരീഷ് മുരളി ഗാനാര്‍ച്ചനയ്ക്കിടയ്ക്ക് ഭക്തരോട് അഭ്യര്‍ഥിച്ചു. മാലിന്യ മുക്തമായ നാടാണ് നമ്മുടെ ലക്ഷ്യമെന്നും അതിനായി എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക്ക് മുക്തമാക്കി സംരക്ഷിക്കണമെന്ന് അഭ്യര്‍ഥന ; ഗിരീഷ് മുരളിയുടെ ഗാനാര്‍ച്ചന ശ്രദ്ധേയമായി
RECENT NEWS
Advertisment